Latest NewsKeralaNews

തിരുവനന്തപുരം വിമാനത്താവളം സ്വർണ്ണക്കടത്തിന്റെ കേന്ദ്രം, ഉത്തരം പറയേണ്ടത് അമിത് ഷാ; വിചിത്രവാദവുമായി പിണറായി വിജയൻ

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ സ്വർണക്കള്ളക്കടത്ത് തടയാനുള്ള പൂർണമായ അധികാരം കസ്റ്റംസിനാണെന്ന ന്യായമാണ് പിണറായി ഉയർത്തിയത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ, സ്വർണക്കടത്തിലും ഡോളർകടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചാണ് അമിത് ഷാ മടങ്ങിയത്. ഇക്കാര്യം പരാമർശിച്ചായിരുന്നു പിണറായി വിജയന്റെ മറുപടി.

സംസ്ഥാന സർക്കാരിന് ഇതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ല. എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കൊണ്ടുപിടിച്ച പ്രചാരണം. രാജ്യത്ത് കളളക്കടത്ത് ഉണ്ടായാൽ ഫലപ്രദമായി പിടികൂടാൻ രാജ്യത്തിന്റേതായ സംവിധാനമുണ്ട്. കാരണം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്നതാണ് ഇത്തരം കളളക്കടത്ത്. കേന്ദ്ര ഏജൻസികളിൽ പ്രധാന ഉത്തരവാദിത്വം കസ്റ്റംസിനാണെന്നും പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button