
ആറു വയസുകാരനായ മകനെ കാര്‍ കയറ്റി കൊന്ന് അമ്മയും കാമുകനും. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സമീപത്തുള്ള പുഴയിലെറിഞ്ഞു. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. സംഭവത്തിൽ കൊലപ്പെട്ട കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്നിയെയും ഇവരുടെ കാമുകൻ ജെയിംസ് ഹാമില്‍ട്ടണെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബ്രിട്ടനി ഗോസ്നി – ലൂയിസ് ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ക്രൂരകൃത്യം നടത്തിയശേഷം ഞായറാഴ്ച മകനെ കാണാനില്ലെന്ന പരാതിയുമായി ബ്രിട്ടനി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് അമ്മ തന്നെയാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമായത്.
ചോദ്യം ചെയ്യലില്‍ ബ്രിട്ടനി കുറ്റസമ്മതവും നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കാമുകനും മക്കൾക്കുമൊപ്പം പ്രബിള്‍ കൗണ്ടിയിലെ ഒരു പാര്‍ക്കിങ് ഏരിയയിലെത്തിയ യുവതി മകനെ ഇവിടെ ഉപേക്ഷിച്ച് പോകാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. എന്നാൽ, മകൻ തിരിച്ച് വണ്ടിയിലേക്ക് കയറിയതോടെ ഇവരുടെ പദ്ധതിയെല്ലാം തകിടം മറിഞ്ഞു. ഇതോടെ, ശരീരത്തില്‍ കൂടി വാഹനം കയറ്റി ഇറക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മകൻ്റെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചു. ഒരു ദിവസത്തെ ആലോചനയ്ക്കൊടുവിൽ സമീപത്തെ പുഴയിൽ ഉപേക്ഷിച്ചു. ശേഷം പൊലീസിൽ പരാതി നൽകി.
ശനിയാഴ്ച രാത്രി ജെയിംസിനെ കാണാതായി എന്നാണ് ബ്രിട്ടനി പൊലീസിന് നല്കിയ വിവരം. രാത്രി കുട്ടിയെ കാണാതായിട്ടും പിറ്റേന്ന് പുലര്‍ച്ചെ വരെ പോലീസിനെ അറിയിക്കാതിരുന്നതാണ് ഉദ്യോഗസ്ഥരില്‍ സംശയം ഉണര്‍ത്തിയത്. കൊലപാതകം, മൃതദേഹത്തോടുള്ള അധിക്ഷേപം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ബ്രിട്ടനിക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. കുറ്റസമ്മതം നടത്തിയെങ്കിലും ബ്രിട്ടനിക്ക് മകനെ കൊല ചെയ്തതില്‍ പശ്ചാത്താപം തീരെ ഇല്ലെന്ന് പൊലീസ് പറയുന്നു. അതേസമയം മകന്റെ വിയോഗം ഇനിയും തനിക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും മകന് നീതി ലഭിക്കണമെന്നും ജയിംസിന്റെ അച്ഛനായ ലൂയിസ് പറയുന്നു.
Post Your Comments