Latest NewsNewsIndia

തെരെഞ്ഞെടുപ്പ് വാഗ്ദാനം, ആശയങ്ങൾ മോഷ്ടിച്ചു: ഡി.​എം.കെ നേതാവ് സ്റ്റാലിന് എതിരായി കമലഹാസന്റെ ആരോപണം

‘മക്കള്‍ നീതി മയ്യ’ ത്തിന്‍റെ ആശയങ്ങള്‍ എം.കെ. എതിർ പാർട്ടിയായ സ്റ്റാലിന്‍റെ ഡി.​എം.കെ അപഹരിച്ചെന്ന ആരോപണവുമായി നടന്‍ കമല്‍ ഹാസന്‍. വീട്ടുജോലിക്ക്​ ശമ്പളം, പ്രതിവര്‍ഷം 10 ലക്ഷം ​തൊഴിലവസരങ്ങള്‍, ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍​ക്ക്​ പിന്തുണ ​തുടങ്ങിയ ആശയങ്ങൾ ഡി.എം.കെ മോഷ്​ടിച്ചു​വെന്നാണ്​ കമല്‍ ഹാസന്‍
ആരോപിക്കുന്നത് .

സ്ത്രീകൾക്ക് വീട്ടുജോലി പരിഗണിച്ച്‌​ മാസം 1000 രൂപ​ നല്‍കുമെന്നാണ്​ ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്​ദാനം. കൂടാതെ ​പ്രതിവര്‍ഷം 10 ലക്ഷം തൊഴില്‍ സൃഷ്​ടിക്കുമെന്നും കുടുംബത്തിന്‍റെ വരുമാനം ഉയര്‍ത്തുമെന്നും ഡി.​എം.കെ വാഗ്ദാനം ചെയ്യുന്നു.

‘തമിഴ്​നാട്ടിലെ എല്ലാ വീട്ടമ്മമാർക്കും മാസം 1000 രൂപ ശമ്ബളം നല്‍കാന്‍ പോകുന്നു. ഇതിന്‍റെ ഫലമായി പൊതു വിതരണ സംവിധാനത്തി​ലൂടെ ഭക്ഷ്യവസ്​തുക്കള്‍ ഉള്‍പ്പെടെയുള്ളവ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാകും’ -തിരുച്ചിറപ്പിള്ളിയില്‍ നടന്ന റാലിക്കിടെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ പ്രസ്താവിച്ചു.

‘അദ്ദേഹം ഞങ്ങളുടെ ആശയങ്ങള്‍ പകര്‍ത്തി അവരുടേതാക്കി മാറ്റി. നേരത്തേ ഞാന്‍ പറഞ്ഞു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്​, ഇപ്പോള്‍ അദ്ദേഹം പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്​. ബെയ്​ജിങ്​ വിളംബരത്തെ അടിസ്​ഥാനമാക്കി ഇത്തരമൊരു​ വാഗ്​ദാനം നല്‍കിയ ആദ്യ രാഷ്​ട്രീയ പാര്‍ട്ടി ഞങ്ങ​ളുടേതാണ്​’ -കമല്‍ ഹാസന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക്​ മാസ ശമ്പളം ഉറപ്പാക്കുമെന്നായിരുന്നു കമല്‍ ഹാസന്‍റെ പ്രഖ്യാപനം.

‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടി സംസ്​ഥാനത്ത്​ 50 ലക്ഷം തൊഴിലുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ സൃഷ്​ടിക്കുമെന്ന്​ വാഗ്​ദാനം ചെയ്​തിരുന്നു. എന്നാല്‍ ഡി.എം.കെയുടെ വാഗ്​ദാനം ഒരു വര്‍ഷം 10 ലക്ഷം തൊഴിലുകള്‍ സൃഷ്​ടിക്കുമെന്നാണ്​. അഞ്ചുവര്‍ഷം കൊണ്ട്​ 50 ലക്ഷം തൊഴിലുകള്‍ സൃഷ്​ടിക്കുമെന്നതിന്​ സമാനമാണിതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button