Latest NewsInternational

സൈ​നി​ക ബാ​ര​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു, 420 പേ​ര്‍​ക്ക് പരിക്ക്

സ്‌​ഫോ​ട​ന​ത്തി​ല്‍ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു

മ​ലാ​ബോ: മ​ധ്യ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഇ​ക്വ​റ്റോ​റി​യ​ല്‍ ഗി​നി​യി​ലെ സൈ​നി​ക ബാ​ര​ക്കി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 420 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​മാ​യ ബാ​ട്ട​യി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ബാ​ര​ക്കു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഡൈ​നാ​മൈ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ര്‍​ച്ച​യാ​യി നാ​ല് സ്‌​ഫോ​ട​ന​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

സ്‌​ഫോ​ട​ന​ത്തി​ല്‍ മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ന്നു. കെ​ട്ടി​ട​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. സ്ഫോ​ട​ന​ത്തി​ല്‍ എ​ത്ര പേ​ര്‍ മ​രി​ച്ച​താ​യി കൃ​ത്യ​മാ​യി സ്ഥി​രീ​ക​ര​ണ​മി​ല്ല. പ്ര​സി​ഡ​ന്‍റ് തി​യോ​ഡോ​ര്‍ ഒ​ബി​യാം​ഗ് പ​റ​ഞ്ഞ​ത് 15 മ​രി​ച്ചെ​ന്നും അ​ഞ്ഞൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നു​മാ​ണ്.

read also: വാഹന ഉടമ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് ഭീകരവിരുദ്ധ സേന

എ​ന്നാ​ല്‍‌ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ 17 പേ​ര്‍ മ​രി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. 420 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നും പ​റ​യു​ന്നു. അതേസമയം അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ 20 പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​ക​ള്‍ പ​രി​ക്കേ​റ്റ​വ​രെ​കൊ​ണ്ട് നിറഞ്ഞിരിക്കുകയാണ്.

shortlink

Post Your Comments


Back to top button