KeralaCinemaMollywoodLatest NewsNewsEntertainment

അഞ്ജലി നായർ വിവാഹമോചിതയാകുന്നു; വൈറലായി വിവാഹ ഫോട്ടോ, സത്യമെന്ത്?

നടി അഞ്ജലി നായരുടെ വിവാഹമോചന വാർത്തയാണ് അടുത്തിടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. സംവിധായകന്‍ അനീഷ് ഉപാസന ആണ് അഞ്ജലിയെ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹമോചിതരായി. വിവാഹമോചന വാർത്തയെ കുറിച്ച് അഞ്ജലി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

എന്നാൽ, അഞ്ജലി നായരുടെ വിവാഹ ചിത്രം എന്ന പേരില്‍ ഒരു ഫോട്ടോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നടന്‍ കണ്ണന്‍ നായര്‍ക്കൊപ്പം വിവാഹ വേഷത്തിലുള്ള അഞ്ജലിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇതിൻ്റെ പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് കണ്ണൻ നായർ.

Also Read:സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്ന് അമിത് ഷാ പറഞ്ഞ ആ വ്യക്തി ആരെന്ന് ജനങ്ങള്‍

‘ചിത്ര എന്ന ഷോര്‍ട്ട് ഫിലിമിലെ ഫോട്ടോയാണത്. പ്രമോഷന് വേണ്ടി എടുത്ത ഫോട്ടോ ആണ് അത്. അന്ന് ഈ ചിത്രം പ്രൊമോഷന് വേണ്ടി ഉപയോഗിക്കുകയും ചെയ്തു. മാധ്യമങ്ങളെല്ലാം ആ ചിത്രം ഉപയോഗിച്ചിരുന്നു. അന്ന് കൃത്യമായാണ് വാര്‍ത്ത കൊടുത്തത്. എന്നാൽ, ഇപ്പോൾ വിവാഹമോചന വാര്‍ത്തയ്ക്കൊപ്പം ഈ ഫോട്ടോ കൊടുത്തത് വ്യക്തമായി പരിശോധിക്കാതെയാണ്. പത്തോളം ലിങ്കുകളാണ് തനിക്ക് ഷെയര്‍ ചെയ്ത് കിട്ടിയത്. തന്നെ അടുത്തറിയുന്നവര്‍ക്കെല്ലാം ഇതേക്കുറിച്ച്‌ അറിയാവുന്നതിനാല്‍ ആരും വിളിച്ചിട്ടില്ലെന്നും’ കണ്ണന്‍ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button