KeralaLatest NewsNews

മീശ നോവലിന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം; ലക്ഷക്കണക്കിന് അമ്മമാരുടെ പ്രതിഷേധം

കോട്ടയം: മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം കൊടുക്കാന്‍ തീരുമാനിച്ച നടപടി റദ്ദാക്കണം എന്ന ആവശ്യവുമായി വനിതാ ദിനത്തില്‍ ലക്ഷക്കണക്കിന് അമ്മമാരുടെ പ്രതിഷേധം. അന്തര്‍ദേശീയ വനിതാദിനമായ മാര്‍ച്ച് എട്ടിന് സാഹിത്യ അക്കാദമിയിലേക്ക് ‘ഒരു ലക്ഷം ‘കത്തുകള്‍ അയച്ച് പ്രതിഷേധിക്കുമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Read Also : അമിത് ഷായുടെ 3 ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി പിണറായി വിജയന്‍, ഉത്തരം തന്നേപറ്റൂ എന്ന് കേന്ദ്രമന്ത്രി

മാതൃത്വത്തിന്റെ മഹനീയതയേയും, സ്ത്രീത്വത്തിന്റെ ശ്രീയേയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നോവലാണ് മീശ. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ കേരളീയ സംസ്‌കാരത്തെയും, പാരമ്പര്യത്തേയും ആരാധനാലയങ്ങളേയും, ആചാരങ്ങളേയും,എല്ലാം വൃത്തികെട്ട രീതിയിലാണ് ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ, സമൂഹത്തിലെ നാനാ തുറകളില്‍പ്പെട്ട ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഈ പ്രതിഷേധത്തില്‍ പങ്കാളികളാകും.

കേരളത്തിലെ വിവിധ സാമുദായിക സംഘടനകളിലെ വനിതാ നേതാക്കള്‍, വിവിധ മഹിളാ സംഘടനകള്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ എന്നിവര്‍ ഈ പ്രതിഷേധത്തില്‍ അണിചേരും.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button