ഐപിഎല്ലിന്റെ 14ാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന പുതിയ സീസൺ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുക. 52 ദിവസം ദൈർഘ്യമുള്ള ടൂർണമെന്റിൽ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനൽ. ടൂർണമെന്റിന്റെ വേദിയും മത്സരക്രമവും ഐപിഎൽ ഭരണസമിതി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.
കൊവിഡിനെ തുടർന്ന് കഴിഞ്ഞ സീസണിലെ ടൂർണമെന്റ് ഇന്ത്യയിൽ നിന്നു മാറ്റേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യയിൽ തന്നെ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്ലിന്റെ 14ാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ മാസം ചെന്നൈയിൽ നടന്നിരുന്നു. കിങ്‌സ് ഇലവൻ പഞ്ചാബായിരുന്നു ലേലത്തിൽ കൂടുതൽ പണം ചെലവഴിച്ചത്.
Post Your Comments