ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഭീതി ഒഴിഞ്ഞതോടെ എല്ലാ വിലക്കുകളും മറികടന്നുകൊണ്ടാണ് ജനങ്ങൾ പെരുമാറുന്നത്. ഇത് പല സംസ്ഥാനങ്ങളെയും വലിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,000 കടന്നു.
Also Read:കൈക്കുഞ്ഞുമായി റോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസ്
11,141 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. 6,013 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി.
ഇതോടെ ആകെ രോഗികളുടെ എണ്ണം 22,19,727 ആയി. 20,68,044 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ മരണം 52,478. നിലവില്‍ 97,983 പേരാണ് ചികിത്സയിലുള്ളത്.കൃത്യമായി ജനങ്ങൾ സഹകരിക്കാത്തത് വലിയൊരു ദുരന്തത്തിലേക്കാണ് സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്നത്. വാക്‌സിൻ എത്തിയിട്ടും പെരുകിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുതിയ കേസുകൾ മണിക്കൂറുകളിൽ അധികരിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങൾ ഭയമൊഴിഞ്ഞത് കൊണ്ട് കോവിഡിനെതിരെ കൃത്യമായ നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നുമില്ല. മറ്റു പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മഹാരാഷ്ട്രയെപ്പോലെയുള്ള ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും രോഗികൾ പെരുക്കുകയാണ്.
Post Your Comments