നന്ദി പറയേണ്ടത് തൊഴിലാളികളോട് തന്നെയാണ്.
സംസ്ഥാന സര്ക്കാരിന്റെ അഭിമാന പദ്ധതികളൊക്കെത്തന്നെ അതിവേഗം യാഥാര്ത്ഥ്യമാക്കിയ തൊഴിലാളികൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കയ്യടികൾ നേടുമ്പോൾ. കേരളത്തിലെ ഇടക്കാലങ്ങളിൽ വന്നുപോയിട്ടുള്ള ഏറ്റവും നല്ല ഭരണകാലം തന്നെയാണ് കടന്ന് പോകുന്നത് എന്നുള്ളതിൽ ജനങ്ങൾക്കും സംശയമില്ല.
രാഷ്ട്രീയം പലപ്പോഴും മത്സരങ്ങളുടേതാണ്. അതിനി ആരൊക്കെ ഭരിച്ചാലും ഇതൊക്കെത്തന്നെയാണ് അവസ്ഥകൾ. എങ്കിലും ജനങ്ങളിലേക്ക് ഇത്തരത്തിലുള്ള നന്മകൾ എത്തുന്നതിനെ പ്രശംസിക്കാതിരിക്കാനാവില്ലല്ലോ.
കോട്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട് ഈ ഗവണ്മെന്റ് ന്റെ കാലയളവിൽ സ്വർണ്ണക്കടത്തും പി എസ് ഇ റാങ്ക് ലിസ്റ്റുമെല്ലാം അതിൽ ചിലതുമാത്രമാണ് പക്ഷെ ഇത്രത്തോളം രോഗവും ഭീതിയും പടർന്നുപിടിച്ച ഒരു സാഹചര്യത്തിലും കേരള ജനതയെ നയിക്കാൻ ഭരണകൂടം കാണിച്ച കരുതലുകളെ കണ്ടില്ലെന്ന് നടിക്കാനുമാകില്ലഈ സര്ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള് നാട് സ്വന്തമാക്കിയിട്ടുണ്ട്. അവയെല്ലാം സാധ്യമായത് സര്ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്. സര്ക്കാര് സ്വപ്നം കണ്ട പദ്ധതികള് സാക്ഷാല്ക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്വം നന്ദി പറയുന്നു.- എന്നതാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. തൊഴിലാളികളെ അഭിനന്ദിക്കാതെ മറ്റാരെയും അഭിനന്ദിക്കാനാവില്ല.
Post Your Comments