ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ നേരിട്ട് കണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടത് . മത്സരിക്കാനില്ലെന്നും തന്നെ നിര്‍ബന്ധിക്കരുതെന്നുമായിരുന്നു കണ്ണന്താനത്തിന്റെ ആവശ്യങ്ങൾ.സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ പ്രമുഖരും മത്സരിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായ അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
സംസ്ഥാന ഘടകത്തിനും ഇതേ നിലപാടാണ്. സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പള്ളി ലഭിച്ചാലും മത്സരിത്തിനില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ട്രോളുകളിലൂടെയും മറ്റും മലയാളികൾക്ക് പരിചിതനാണ് അൽഫോൺസ് കണ്ണന്താനം. ഈ തീരുമാനവും എത്രത്തോളം ട്രോളുകൾക്ക് ഇനി വഴിവയ്ക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്.ബി ജെ പി യുടെ രാഷ്ട്രീയ ഭാവി തന്നെ നിർണ്ണയിക്കാൻ പോന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. പ്രമുഖരായ എല്ലാവരെയും അണിനിരത്തിയാണ് ബി ജെ പി യുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രോളുകളിലൂടെയാണെങ്കിലും കണ്ണന്താനത്തെ ഇനിയും പ്രേക്ഷകർക്കിടയിലേക്ക് പുതിയതായി ഇൻട്രൊഡ്യൂസ് ചെയ്യേണ്ട എന്നത് തന്നെയായിരുന്നു ഈ സ്ഥാനാര്ഥിത്വത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം ചർച്ചയാകാനും
Post Your Comments