KeralaLatest NewsNews

യുഎഇ കോണ്‍സല്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല

പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത് ആരെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത് ആര് ആവശ്യപ്പെട്ടിട്ടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.

Read Also : ലോൺ ലഭിക്കണമെങ്കിൽ ലൈംഗികമായി സഹകരിക്കണം; ധനകാര്യസ്ഥാപനത്തിനെതിരെ യുവതിയുടെ പരാതി

കോണ്‍സുല്‍ ജനറലിന് ഭീഷണി ഉയര്‍ത്തിയത് ആരാണ്. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉള്ളതായി സര്‍ക്കാര്‍ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമാക്കണം. അതോ അവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് വേണ്ടിയാണോ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതെന്ന് സംശയമുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കസ്റ്റംസ് പുറത്തുവിട്ട വിവരങ്ങള്‍ അവര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളല്ല. അവര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമാണ്. മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ഹൈക്കോടതിയില്‍ ഇങ്ങനെയൊരു വാര്‍ത്തയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ മാദ്ധ്യമങ്ങളെ വിളിച്ച് പറഞ്ഞിട്ടില്ല.

shortlink

Post Your Comments


Back to top button