KeralaLatest NewsNews

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച്‌ ബാങ്ക് ജീവനക്കാര്‍

ബാങ്കുകളിലെ നിക്ഷേപത്തില്‍ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്

കൊച്ചി: പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച്‌ ബാങ്ക് ജീവനക്കാര്‍. ഓള്‍ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന്റെ (എ.ഐ.എന്‍.ബി.ഒ.എഫ്) നേതൃത്വത്തിലാണ് ഈ മാസം 15, 16, തീയതികളില്‍ പണിമുടക്ക്.

read also:വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തി; സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ല് ചതിച്ചു

‘പൊതുമേഖല ബാങ്കുകളിലെ നിക്ഷേപത്തില്‍ 60 ശതമാനവും സാധാരണ ജനങ്ങളുടേതാണ്. എന്നാല്‍, വായ്പ നല്‍കുന്നത് ഏറെയും വന്‍കിടക്കാര്‍ക്കാണ്. 27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോള്‍ 12 ആയി ചുരുക്കി. ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുകയാണ്. പൊതുമേഖല ബാങ്കുകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധവത്​കരിക്കാന്‍ പ്രചാരണ പരിപാടികള്‍ നടത്തും’ ​ ജനറല്‍ സെക്രട്ടറി പി. മനോഹരന്‍, ഭാരവാഹികളായ വിവേക്, ജോര്‍ജ് ജോസഫ്, ബിജു സോളമന്‍, ഫ്രാന്‍സിസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button