Latest NewsKeralaNews

പി ജെ ആര്‍മിയെ തള്ളി ജയരാജൻ; പി ജയരാജനെ വീണ്ടും തിരുത്തി സിപിഎം

ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഓരോ രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥി നിർണയത്തിന്റെ തിരക്കിലാണ്. രണ്ടിൽ അധികം തവണ മത്സരിച്ചവർക്ക് ഇനി സീറ്റില്ലെന്ന തീരുമാനത്തിലാണ് സിപിഎം. പി.ജയരാജന് സീറ്റ് നിഷേധിച്ചതില്‍ സിപിഎമ്മിന്റെ മലബാര്‍ ഏരിയയില്‍ പൊട്ടിത്തെറി. ഇതിൽ പ്രതിഷേധിച്ച്‌ കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജി വച്ചു. കൂടാതെ വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ് ബുക്ക് പേജുകളും കേന്ദ്രീകരിച്ച്‌ ജയരാജനെ പിന്തുണച്ചുകൊണ്ട് ക്യാംപെയിന്‍ തുടങ്ങിയിരിക്കുകയാണ് അണികൾ. പി ജെ ആര്‍മി എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ജയരാജന് ശക്തമായ പിന്തുണയുമായി സൈബര്‍ സഖാക്കള്‍ രംഗത്തെത്തി.

പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെയും ജി സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമര്‍ശനം. ഇതോടെ പി ജെ ഫാന്‍സ് ജയരാജന് വലിയ തലവേദനായായി മാറിയിരിക്കുകയാണ്.  ആന്തൂര്‍, പി ജെ ആര്‍മി വിഷയങ്ങളിൽ പി ജയരാജന്റെ നിലപാടുകള്‍ തിരുത്തി പാര്‍ട്ടി. ഫാന്‍സ് ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും പി ജെ ഫാന്‍സ് എന്ന ഫേസ് ബുക്ക് പേജ് പരാമര്‍ശിച്ച് സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷയെ വേദിയില്‍ ഇരുത്തി വിമര്‍ശിച്ചത് ശരിയായില്ലെന്നും വിമര്‍ശനമുണ്ടായി.

read also:ഭാര്യമാർക്ക് ജോലികൊടുക്കുന്നു, ഭാര്യമാരെ ഇലക്ഷന് നിർത്തുന്നു, സി.പി.എം ഭാര്യാവിലാസം പാർട്ടിയായി മാറി : കെ. സുരേന്ദ്രൻ

പിന്നാലെ ഫാന്‍സ് പേജ് തള്ളി ജയരാജന്‍ രംഗത്തെത്തി. തുടര്‍ന്ന് പേജും അപ്രത്യക്ഷമായി. ജയരാജന്റെ അപ്രമാദിത്വം അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് സി പി എം. ഇതോടെ കണ്ണൂര്‍ പാര്‍ട്ടിയില്‍ ജയരാജന്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്.

 ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തികാണിക്കാനും ശ്രമിക്കുന്നുണ്ടെന്നും പിജെ ആർമി എന്ന പേരിൽ തൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്നും സമൂഹമാധ്യമത്തിലൂടെ ജയരാജൻ വ്യക്തമാക്കി

read also:കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്നത് വ്യാമോഹം, കേരളം പഴയ കേരളമല്ല : കെ. സുരേന്ദ്രൻ

ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ:

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക.

അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു.

ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യ

പിജെ ആർമി എന്ന പേരിൽ എൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button