നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ തലയെടുപ്പുള്ള കൊമ്പന്മാരെയൊന്നും കാണാനില്ല. തന്നേക്കാൾ വളർന്നവർ ആരും ലിസ്റ്റിൽ വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വൈരാഗ്യ ബുദ്ധിയാണ് കാരണമെന്ന അടക്കം പറച്ചിലാണ് പാർട്ടി അംഗങ്ങൾ തന്നെ നടത്തുന്നത്. ഡോ.തോമസ് ഐസക്ക്, ജി.സുധാകരന്‍, എ.കെ.ബാലന്‍, ഇ.പി. ജയരാജന്‍, സി. രവീന്ദ്രനാഥ് എന്നീ മന്ത്രിമാരെ ഒഴിവാക്കി, പകരം മന്ത്രി പത്നിമാർക്കും പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും സീറ്റ് വിതരണം ചെയ്യുന്ന തിരക്കിലാണ് സി പി എം.
ഇത് അണികളെ ചെറുതൊന്നുമല്ല, ചൊടിപ്പിച്ചിരിക്കുന്നത്. പാർട്ടി നേതാക്കളുടെ ഭാര്യമാർക്കു വരെ സീറ്റ് താലത്തിൽ വച്ച് നൽകുമ്പോൾ, പാർട്ടിക്കു വേണ്ടി ജീവൻ പണയം വെച്ചു പോരാടിയ സഖാവ് പി.ജയരാജന് എന്തു കൊണ്ട് സീറ്റില്ലെന്ന ചോദ്യമാണ് കണ്ണൂരിലെ സഖാക്കൾ ചോദിക്കുന്നത്. ചിലർക്ക് അദ്ദേഹം പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്താൽ കൊള്ളമെന്നുണ്ട്. പാർട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാർട്ടിക്ക് നല്ലൊരു പാർട്ടി സെക്രട്ടറി ഇല്ലാത്തതാണ്. ഒരു നിലപാടുള്ള പാർട്ടി സെക്രട്ടറി ഇന്നില്ല. സഖാവ് പി ജയരാജൻ പാർട്ടി സെക്രട്ടറി ആയിക്കഴിഞ്ഞാൽ പാർട്ടിക്ക് ശക്തനായ ഒരു നിലപാടുള്ള പാർട്ടി സെക്രട്ടറി എത്തുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
നേരത്തേ, മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. വിഷയത്തിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തി നിലനിൽക്കുന്നുണ്ട്. ജില്ലയിലെ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളുണ്ടായിരിക്കെ സംഘടന പരിചയമില്ലാത്ത ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
Post Your Comments