![](/wp-content/uploads/2021/03/dr-61.jpg)
പാലക്കാട്: മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാലക്കാട് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അതൃപ്തി. ജില്ലയിലെ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളുണ്ടായിരിക്കെ സംഘടന പരിചയമില്ലാത്ത ജമീല ബാലനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കടുത്ത പ്രതിഷേധമുണ്ട്. നേരത്തെ പട്ടികജാതി ക്ഷേമ സമിതിയും ഇതില്‍ അതൃപ്തി അറിയിച്ചിരുന്നു.
എന്നാൽ രണ്ട് ടേമില്‍ കൂടുതല്‍ മത്സരിക്കേണ്ടതില്ലെന്നതിലുള്ള തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് തരൂരില്‍ എ കെ ബാലന് പകരം ജമീല മത്സരിക്കുന്നത്. സംവരണ മണ്ഡലമായ തരൂരില്‍ പട്ടിക ജാതി നേതാക്കളായ പൊന്നുകുട്ടന്‍ അടക്കമുള്ളവരെ വെട്ടിയാണ് ജമീലയുടെ സ്ഥാനാര്‍ഥിത്വം. 2011 മുതല്‍ എ.കെ. ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സി.പി.എമ്മിന്‍റെ ഉറച്ച കോട്ടയാണിത്. 2008 ലെ നിയമസഭ പുനര്‍നിര്‍ണയത്തിലാണ് തരൂര്‍ മണ്ഡലം നിലവില്‍ വന്നത്. ഡോ. പി.കെ. ജമീല റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറാണ്.
Read Also: കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
തരൂരില്‍ പി.കെ.എസ് ജില്ലാ അധ്യക്ഷന്‍ പൊന്നുക്കുട്ടന്‍, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ശാന്തകുമാരി എന്നിവരുടെ പേരായിരുന്നു ആദ്യം ഉയര്‍ന്ന വന്നത്. പിന്നീട്‍ അവസാന നിമിഷം ആണ് പി ജമീലയുടെ പേര് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമെന്നോണം ജില്ല സെക്രട്ടേറിയേറ്റില്‍ എത്തിയത്.
Post Your Comments