Latest NewsKeralaNews

‘ഇതൊക്കെ വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട’; ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം : കിഫ്ബിയിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചവര്‍ ഹാജരാകില്ല. കേസിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നും കേസിനെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇഡി ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ വടക്കേ ഇന്ത്യയില്‍ മതിയെന്നും തോമസ് ഐസക്ക് പറഞ്ഞു. ലാവലിന്‍ കേസിലെ ഇടപെടല്‍ ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതിന് തെളിവാണെന്നും ഐസക്ക് വ്യക്തമാക്കി.

Read Also : എംഎൽഎ മാരിൽ കൊലക്കേസ് പ്രതികൾ 2 പേർ, 54 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസിനു താഴെ, 86 പേർ ക്രിമിനൽ കേസ് പ്രതികൾ

ഇന്നലെ ഹാജരാകാൻ ഇ ഡിയുടെ നോട്ടീസ് കിട്ടിയ കിഫ്ബി ഡെപ്യൂട്ടി എം ഡി വിക്രംജിത് സിംഗ് കൊച്ചിയിലെത്തിയിരുന്നില്ല. ഇന്ന് എത്താൻ നോട്ടീസ് നൽകിയ സി ഇ ഒ കെ എം എബ്രഹാമും വരില്ല. ഇ ഡിയുടെ ചോദ്യം ചെയ്യലിനെതിരെ കിഫ്ബിയിലെ ജോയിന്റ് ഫണ്ട് മാനേജർ ചീഫ് സെക്രട്ടറിയെ സമീപിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button