KeralaCinemaMollywoodLatest NewsNewsEntertainment

എ​ങ്ങ​നെ​യും​ ​വാ​ർ​ത്ത​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ചി​ല​ർ​ക്കി​ഷ്ടം : ഹണിറോസ്

വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയെന്ന് നടി ഹണിറോസ്. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ പലതും അങ്ങനെയാണ്. നമ്മൾ ഒരു കാര്യം പറഞ്ഞാൽ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാൻ ചിലർക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്ക് ഇഷ്‌ടം.

ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാർത്ത കൊടുക്കുന്ന മറ്റ് പോർട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിർഭാഗ്യവശാൽ ഇപ്പോൾ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പോർട്ടലിൽ വരുന്ന വാർത്ത വേറെ പോർട്ടലിൽ അവരുടെ ഭാവന കൂടി ചേർന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളും പ്രചരിക്കും. ഹണിറോസ് പറഞ്ഞു.

സുന്ദർ സി യുടെ പ്രൊഡക്ഷനിൽ ജയ് നായകനാകുന്ന തമിഴ് സിനിമയാണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. നടീ നടന്മാരുടെ സംഘടനയായ അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button