Latest NewsNewsIndia

ഷര്‍ട്ടൂരി പ്രതിഷേധം; കോണ്‍ഗ്രസ് എംഎല്‍എയ്ക്കു സസ്‌പെന്‍ഷന്‍

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബംഗളൂരു: ഷര്‍ട്ടൂരി പ്രതിഷേധിച്ച കോണ്‍ഗ്രസ് എംഎല്‍എയെ സസ്‌പെന്റ് ചെയ്തു. മാര്‍ച്ച്‌ 12 വരെ ഏഴുദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എ സംഗമേഷിനെ കര്‍ണാടക നിയമസഭ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തത്. സഭയ്ക്കുള്ളില്‍ മാന്യതയില്ലാതെ പെരുമാറിയെന്നും സഭാ മൂല്യങ്ങളെ ബഹുമാനിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്‌ഡെ കഗേരിയാണ് എംഎല്‍എയെ സസ്‌പെന്റ് ചെയ്തതായി പ്രഖ്യാപിച്ചത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്പീക്കറുടെ വേദിക്ക് തൊട്ടടുത്തായാണ് ഷര്‍ട്ടൂരി തോളിലിട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം സംഗമേഷ് മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചത്. സംഗമേഷിന്റെ പെരുമാറ്റത്തില്‍ സ്പീക്കര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിങ്ങള്‍ എന്താണ് ചെയ്യുന്നത്. സിദ്ധരാമയ്യ (പ്രതിപക്ഷ നേതാവ്) നിങ്ങളുടെ പാര്‍ട്ടി വളരെക്കാലം ഭരിച്ചു. നിങ്ങളുടെ അംഗങ്ങള്‍ പ്രതിഷേധം നടത്തുന്ന രീതി നോക്കൂ, ഇതാണോ പെരുമാറാനുള്ള വഴി? നിങ്ങള്‍ ആരെയും ബഹുമാനിക്കുന്നില്ല.

ഇത്തരത്തിലുള്ള പ്രതിഷേധം സഭയ്ക്കുള്ളില്‍ അനുവദിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍, അത് നിങ്ങളുടെ സ്ഥലത്തുനിന്ന് പ്രകടിപ്പിക്കുക, നിങ്ങളുടെ പെരുമാറ്റം അനാദരവും നിരുത്തരവാദപരവുമാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് സ്പീക്കര്‍ ഇദ്ദേഹത്തോട് വസ്ത്രം ധരിക്കാനും നിര്‍ദേശിച്ചു.എന്നാൽ ഷര്‍ട്ട് ധരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് മേധാവി ഡി കെ ശിവകുമാറും മറ്റ് പാര്‍ട്ടി അംഗങ്ങളും സംഘമേഷിനോട് ആവശ്യപ്പെട്ടു.

Read Also: അടിപിടിയില്‍ മരിച്ച ജുനൈദിന് പണം നല്‍കിയ പിണറായി പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നില്ല

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ 15 മിനിറ്റ് നേരം സഭ നിര്‍ത്തിവച്ചു. വീണ്ടും സഭ ചേര്‍ന്നപ്പോഴാണ് സംഗമേഷനെതിരായ അച്ചടക്ക നടപടികള്‍ സ്പീക്കര്‍ ആരംഭിച്ചത്. സംഘമേശിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി കാര്യമന്ത്രി ബസവരാജ് ബോമ്മി കൊണ്ടുവന്ന പ്രമേയം ശബ്ദവോട്ടെടുപ്പിലൂടെ സഭ അംഗീകരിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ സഭയ്ക്കുള്ളില്‍ അനുവദിക്കില്ലെന്നും മാന്യതയില്ലാത്ത പെരുമാറ്റമാണ് എംഎല്‍എയില്‍ നിന്നുണ്ടായതെന്നും ഇത് നീചവും അനാദരവുമാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.

 

shortlink

Post Your Comments


Back to top button