ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ.
Read Also :കോവിഡ്, ഒരു മാസത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി കുവൈറ്റ്
പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ 14 നാണ് അവസാനിക്കുക. നേരത്തെ ഇത് 11 ആയിരുന്നു. മുന്‍പ് പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിളില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചത്. 12-ാം ക്ലാസില്‍ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ് പരീക്ഷകളുടെ തീയതി മാറ്റി. മെയ് 13 ല്‍ നിന്ന് ജൂണ്‍ എട്ടിലേക്കാണ് മാറ്റിയത്. കണക്ക് പരീക്ഷ മെയ് 31 നാണ് നടക്കുക. പത്താംക്ലാസിലെ കണക്ക് പരീക്ഷ ജൂണ്‍ രണ്ടിലേക്ക് മാറ്റി. നേരത്തെ ഇത് മെയ് 21ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. സയന്‍സ് പരീക്ഷ മെയ് 21ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.ബി.എസ്.ഇ യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments