
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഒരു പൂച്ചയുടെ വീഡിയോ ആണ്. തൻ്റെ ഉടമസ്ഥൻ്റെ ചോദ്യങ്ങൾക്ക് പൂച്ച നൽകുന്നത് കൃത്യവും രസകരവുമായ മറുപടിയാണ്. പൂച്ചയുടെ മുൻപിൽ രണ്ട് ബോട്ടിൽ വെച്ച ശേഷം ഇതിൽ ഏതാണ് പൂച്ചകൾ കുടിക്കുന്നത് എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് പൂച്ചകൾ കുടിക്കുന്ന ബോട്ടിൽ കൈകൊണ്ട് തൊട്ട് ഇതാണെന്ന് പൂച്ച മറുപടി നൽകി.
Also Read:ലോകം സ്തംഭിച്ചപ്പോൾ വെളിച്ചവുമായി വന്ന പ്രധാനമന്ത്രി; ഈ കണക്കുകൾ ഒന്നുറപ്പിക്കുന്നു, മോദി തുടരും!
രണ്ടാമത്തെ ചോദ്യം മനുഷ്യൻ കുടിക്കുന്നത് ഏതാണെന്നായിരുന്നു. തൊട്ടടുത്തുള്ള ഡ്രിങ്കിങ് ബോട്ടിൽ പൂച്ച തൊട്ടു കാണിച്ചു. മൂന്നാമത്തെ ചോദ്യത്തിന് പൂച്ച നൽകിയ മറുപടിയാണ് വീഡിയോ വൈറലാകാൻ കാരണം. അബദ്ധവശാൽ ഇത് മാറിപ്പോയി തിരിച്ചാണ് ഞാൻ കുടിക്കുന്നതെങ്കിൽ എന്താണ് എനിക്ക് സംഭവിക്കുക എന്നായിരുന്നു ചോദ്യം. മറ്റ് ചോദ്യങ്ങൾക്കെന്ന പോലെ ഇതിനും ആംഗ്യഭാഷയിലൂടെയായിരുന്നു പൂച്ച മറുപടി നൽകിയത്. മരിച്ചുവീഴുമെന്ന് ആംഗ്യ കാണിച്ചാണ് പൂച്ച ഉടമസ്ഥനെ ചിരിപ്പിക്കുന്നത്. പൂച്ചയുടെ ഈ ആംഗ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തമിഴാണ് വൈറൽ വീഡിയോയിലെ ഭാഷ. വീഡിയോയുടെ ഉറവിടം വ്യക്തമല്ല.
Post Your Comments