തിരുവനന്തപുരം : മെട്രോമാന് ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരന്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി.മുരളീധരന് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി താന്‍ സംസാരിച്ചുവെന്നും ഇ.ശ്രീധരന് മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന് പറഞ്ഞതെന്നും മുരളീധരന് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും മുരളീധരന് വിശദീകരിച്ചു.
Read Also : പാവങ്ങളായ ബി.ജെ.പി പ്രവര്‍ത്തകരടക്കം തീവിലയ്ക്കു വാങ്ങുന്ന പെട്രോളാണ് കേരളത്തില്‍ 60 രൂപയ്ക്ക് തരുന്നത്
ആലപ്പുഴയില്‍ വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിലാണ് കെ.സുരേന്ദ്രന് ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Post Your Comments