
കൊൽക്കത്ത : കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ചൂണ്ടിക്കാട്ടി പരാതിയുമായി തൃണമൂൽ കോൺഗ്രസ്. ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
വാക്‌സിനേഷന്‍ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് ക്രെഡിറ്റ് അടിച്ചെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള സന്ദേശവും സര്‍ട്ടിഫിക്കറ്റിലുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും തൃണമൂല്‍ പരാതിയില്‍ പറയുന്നു.
Read Also : ‘സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ടുണ്ട്, ഏതുസമയവും പൊട്ടിത്തെറിക്കും’ ഭീഷണി, താജ്മഹൽ അടച്ചു
അതേസമയം കോവിഡ് വാക്‌സിനേഷന്‍ തുടങ്ങിയ ദിവസം മുതല്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. മുന്‍ഗണനാപട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ഇതേ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് നല്‍കിയത്.
Post Your Comments