COVID 19KeralaLatest NewsNewsIndia

കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ് സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ്‌ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ പ്രതിരോധ കുത്തിവെപ്പിന്റെ സമയങ്ങളില്‍ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിന്‍ നല്‍കുന്ന ആശുപത്രികളില്‍ 24മണിക്കൂറും കോവിഡ്‌ വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്ന തരത്തിലേക്ക്‌ സമയക്രമത്തില്‍ മാറ്റം വരുത്താനാണ്‌ കേന്ദ്രത്തിന്റെ തീരുമാനം.

Read Also : തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  

കോവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ നല്‍കുന്നതിന്‌ മുന്‍പ്‌ നല്‍കിയ സമയക്രമത്തില്‍ മാറ്റം വരുത്തുകയാണെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌ വര്‍ധന്‍ പറഞ്ഞു. ” വാക്‌സിന്‍ വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ സമയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്‌. ഇനി മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും കൊവിഡ്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ എടുക്കാവുന്ന രീതിയിലേക്കാണ്‌ മാറ്റങ്ങള്‍ വരുത്തുന്നത്‌” മന്ത്രി പറഞ്ഞു.

വാക്‌സിന്‍ നല്‍കുന്ന ആശുപത്രികളില്‍ ഏത്‌ സമയത്ത്‌ എത്തിയാലും പ്രതിരോധ കുത്തിവെപ്പ്‌ സ്വീകരിക്കാവുന്ന തരത്തിലാണ്‌ സമയമാറ്റങ്ങള്‍. നിശ്ചിത സമയത്ത്‌ മാത്രമേ വാക്‌സിന്‍ നല്‍കൂ എന്ന രീതി ഇനി തുടരേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കൊവിഡ്‌ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ പരമാവധി വേഗത്തിലാക്കണമെന്ന്‌ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ കോവിന്‍ ആപ്പുമായി ബന്ധിപ്പിച്ചാണ്‌ വാക്‌സിനേഷന്‍ രാജ്യത്ത്‌ പുരോഗമിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button