Latest NewsKeralaNewsCrime

അച്ഛന്റെ വഴിവിട്ട പെരുമാറ്റം ഫേസ്ബുക്ക് ലൈവ് വീഡിയോയായി പോസ്റ്റ് ചെയ്തത് മകൾ; സംഭവം കേരളത്തിൽ

കോട്ടയം : മണിമല വെള്ളാവൂരില്‍ മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടിൽ രമേശ്‌ ബാബുവിനെയാണ്(51) മണിമല പോലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 28ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മകള്‍ ഫേസ്ബുക്ക്‌ ലൈവ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ഫേസ്ബുക്ക് ലൈവിൽ മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തുന്നത് വ്യക്തമാണ്. കൂടാതെ ലൈംഗികച്ചുവയും അശ്ലീല സംഭാഷണവും നടത്തുന്നുണ്ട്.

കുറിപ്പിന്റെ പൂർണരൂപം…………………………..

കുറെ നാൾ ആയിട്ട് സഹിക്കുവാ.. സ്വന്തം മോളെ ആ തുണി ഉരിഞ്ഞു കാണിക്കുന്നേ….. (ഞങ്ങളെ) എന്നെയും മമ്മിയെയും കൊല്ലും എന്നാ ഭിഷണിയും ഉണ്ട്….പ്രായം ആയ എന്റെ വല്യമ്മയെയും ഇടയ്ക്ക് ഇടയ്ക്ക് ഉപദ്രവിക്കാറുണ്ട്… ഞാൻ എന്താ ചെയ്യേണ്ടേ… സഹികെട്ടത് കൊണ്ട് ആ ഇങ്ങനെ ഒരു live വീഡിയോ ഇട്ടത്….കുറെ കേസ് കൊടുത്തു.. But no രക്ഷ….. കുടിച്ചിട്ട് ചെയ്യുന്നേ അല്ലെ….ഞങ്ങൾ എന്ത് ചെയ്യാനാ എന്നെക്കെയാ കേസ് കൊടുക്കുമ്പോൾ പറയുന്നേ..

അതോണ്ട് തന്നെ എന്റെ അച്ഛൻ ഈ പ്രശ്നo ഉണ്ടാക്കുന്നയാൾക്ക് ഒരു മനുഷ്യനെയും പേടിയില്ല…. ഞാൻ ഒരു വി​ഗലാംഗ കൂടി ആണ്.. ഒരു കണ്ണിന് കാഴ്ച്ച എല്ലായെന്നും പറഞ്ഞും മാനസികമായി കുറെ അധികം വേദനിപ്പിക്കാറുണ്ട്.. മാത്രവുമല്ല മുച്ചിറി ഉള്ളത് കൊണ്ട് സംസാരിക്കുന്നതിലും pblms ഉണ്ട്. അതിന്റെ പേരിലും കുറെ അധികം കളിയാക്കലുകളും എല്ലാം ഉണ്ടാകാറുണ്ട്….‌കുടിച്ചു കഴിഞ്ഞു മമ്മിയെ ഒരുപാട് ഉപദ്രവിക്കുകയും അടിക്കുകയും എക്കെ ചെയ്യാറുണ്ട്… മകൾ ആയ എന്നോട് പോലും sex related ആയിട്ടുള്ള കാര്യങ്ങൾ ആണ് പറയുന്നത് .

സ്ഥലം :കോട്ടയം ജില്ലയിൽ മണിമല (പള്ളത്തുപാറ )

shortlink

Related Articles

Post Your Comments

Related Articles


Back to top button