KeralaLatest NewsNews

സംസ്ഥാനത്ത് താപനില ഉയരുന്നു ; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടി വരികയാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കണക്ക് വിശദീകരിക്കാനുള്ള വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

Read Also : ശക്തമായ ഭൂചലനം ; സുനാമി തിരകളുണ്ടാകുമെന്ന് മുന്നറിയിപ്പ്  

ചില പ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂടിയ ദിനാന്തരീക്ഷ താപനില എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളില്‍ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ കൂടിയ താപനില രേഖപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന ചൂട് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഉഷ്ണകാല ദുരന്തങ്ങളായ ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നേ തന്നെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

വേനല്‍ക്കാല പ്രശ്നങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ പ്രത്യേകമായി ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണം. ദാഹമില്ലാത്ത സമയത്തുപോലും ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണകള്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചൂട് ഉച്ചസ്ഥായിയില്‍ എത്തുന്ന പകല്‍ 11 മുതല്‍ 3 മാണി വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്ന ജോലികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button