കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്‍മ്മജന്‍ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സിയ്ക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പരാതിയില്‍ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിൽ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.
Read Also : ഒടുവിൽ ഓൺലൈൻ റമ്മിയും നിരോധിക്കാൻ ഒരുങ്ങി കേരളസർക്കാർ
അതേസമയം, സംവരണ സീറ്റുകൾ സെലിബ്രിറ്റികൾക്ക് നൽകുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ധർമജന് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോണ്‍ഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു.
Post Your Comments