ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 475 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. 57 പേര്‍ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരാണ്.
Read Also: വാളയാർ കേസ് : സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
318 പേർ ഇന്ന് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,070 ആയി. 260 പേരാണ് ഇതുവരെ രാജ്യത്ത് മരണപ്പെട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 165,546 ആയി. 10,216 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Read Also: ബാങ്ക് വഴിയുള്ള പണമിടപാടുകളില്‍ കര്‍ശന നിരീക്ഷണം , ഒരു ലക്ഷം രൂപയിലധികം തുക അയച്ചാല്‍ പിടിവീഴും
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിച്ചത് 92 പേരെയാണ്. ഇതോടെ ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 763 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 111 പേരാണ് നിലവിൽ ഐ.സി.യുവിലുള്ളത്.
Post Your Comments