ഒരു കാലഘട്ടത്തിൽ ഇടത് മുന്നണിയുട ഉറച്ച കോട്ടയായിരുന്നു പട്ടാമ്പി. കേരള രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രഗത്ഭനായ മുൻ മുഖ്യമന്ത്രി ഇ എം എസ് മൂന്ന് തവണ നിഷ്പ്രയാസത്തോടെ ജയിച്ചുകയറിയ മണ്ഡലം. 2011 ഓടെയാണ് പട്ടാമ്പി കോൺഗ്രസ് തിരിച്ചുപിടിക്കുന്നത്. പിന്നീട് സാധ്യതതയൊന്നുമില്ലാത്തവിധം ഇടത് പ്രസ്ഥാനം പട്ടാമ്പിയിലെ രണ്ടാം മുന്നണിയിലേക്ക് മാറ്റപ്പെട്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെ എൻ യു സമരവീര്യത്തിൽ മുഹ്‌സിൻ സി പി ഐ സ്ഥാനാർത്ഥിയായി പട്ടാമ്പിയിൽ വിജയിച്ചിരുന്നു.
Also Read:ഒരു വോട്ടിന് ഒരായിരം ‘ഷോ’; കൊളുന്തു നുള്ളി പ്രിയങ്ക
വലിയ മാറ്റങ്ങളും നേട്ടങ്ങളുമാണ് പട്ടാമ്പിയിൽ ഈ യുവ എം എൽ എയുടെ നേതൃത്വത്തിൽ അരങ്ങേറിയിട്ടുള്ളതെന്നത് തന്നെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ ആത്മവിശ്വാസം അധികമാക്കുന്നത്. സി പി ഐ ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പട്ടാമ്പി. തുടർച്ചയായ നാലാം വിജയം പ്രതീക്ഷിച്ചിറങ്ങിയ സി പി മുഹമ്മദിനെ 7404 വോട്ടിനാണ് മുഹമ്മദ് മുഹ്‌സിൻ പരാജയപ്പെടുത്തിയത്.
കന്നിവോട്ടര്മാരെയും യുവാക്കളെയും ഏറെ സ്വാധീനിച്ചിരുന്നു മുഹ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും ജെ എൻ യു എന്ന രാഷ്ട്രീയ പിന്നാമ്പുറവും. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത്രത്തോളം വലിയൊരു അട്ടിമറി കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ സി പി ഐക്ക് സൃഷ്ടിക്കാനായത്. ഈ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷവും വിജയവും തുടരാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പട്ടാമ്പിയിലെ ഇടത് മുന്നണി പ്രവർത്തകരും നേതൃത്വവും.
Post Your Comments