റിയാദ്: ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിക്കുകയുണ്ടായി. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹജ്ജ് സീസണ് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതര്‍ സജ്ജമാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ അതേസമയം രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകുമോയെന്ന കാര്യം അദ്ദേഹം അറിയിച്ചിട്ടില്ല. തീര്‍ത്ഥാടകരുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഹജ്ജ് നടത്തുകയുണ്ടായത്. ജൂലൈ അവസാനത്തിലായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്.
Post Your Comments