
ആസാമിൽ കൊണ്ഗ്രെസ്സ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തേജ്‌പൂരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്ത് എല്ലായിടത്തും പൗരത്വ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സംസാരിക്കുന്നുണ്ടെങ്കിലും ആസാമിലെത്തുമ്പോൾ ഈ വിഷയം സംസാരിക്കാൻ ബി.ജെ.പി നേതാക്കൾ ഭയക്കുന്നുവെന്നും സംസ്ഥാനത്ത് അവർ മൗനം പാലിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയാൽ എല്ലാ വീടുകളിലും സൗജന്യമായി 200 യുണിറ്റ് വൈദ്യുതി നൽകുമെന്നും, വീട്ടമ്മമാർക്ക് മാസം തോറും 2000 രൂപ വീതം നൽകുമെന്നും പ്രിയങ്ക വാഗ്ദാനം നൽകി.
Post Your Comments