KeralaLatest NewsNews

കേരളത്തിന്റെ കടൽ വിൽക്കുമോ? മലക്കം മറിഞ്ഞ് മന്ത്രി മേഴ്സിക്കുട്ടിയമ്മ

പ്രശാന്ത് ഐഎഎസിനെതിരെ നടപടി എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല.

കൊല്ലം: ആഴക്കടലിന്റെ തിരയിളക്കത്തില്‍ ആടി ഉലഞ്ഞ് പിണറായി സർക്കാർ. ഇഎം സി സി യുടെ വിശ്വാസ്യത സംബന്ധിച്ച ഫയലും കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട് അടങ്ങിയ ഫയലും ആണ് തനിക്കു മുന്നിലെത്തിയതെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഈ ഫയലുകൾ പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്. കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

Read Also: എല്ലാം ശരിയായി വരുന്നു, അക്ഷര തെറ്റുകള്‍ വന്നാല്‍ ക്ഷമിക്കണം; ആരാധകർക്ക് നന്ദി പറഞ്ഞ് ബിഗ് ബി

ഇ എം സി സി കമ്പനി പ്രതിനിധികളെ അമേരിക്കയിൽ കണ്ടിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ ആവർത്തിച്ചു. ആരോപണം തെളിയിക്കാനായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഈ പണി അവസാനിപ്പിക്കണം. ആഴക്കടൽ മത്സ്യബന്ധന വിവാദം തീരമേഖലയിൽ സ്വാധീനം ഉണ്ടാക്കില്ല. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ തീരവാസികൾക്ക് നേരനുഭവമുണ്ട്. പ്രശാന്ത് ഐഎഎസിനെതിരെ നടപടി എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. അന്വേഷണം കഴിയട്ടെ. താൻ വീണ്ടും മൽസരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button