കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബി സി.ഇ.ഒ, ഡെപ്യുട്ടി സി.എക്കോ എന്നിവരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് അടുത്തയാഴ്‌ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്ക് മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിക്കെതിരെ സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യാപക ക്രമക്കേട് നടന്നത് ബോധ്യമായ അവസരത്തിലാണ് കേസെടുത്തിരിക്കുന്നത്.
മസാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിക്കുന്നതിന് സർക്കാർ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇ.ഡി റിസർവ് ബാങ്കിനോട് ആരാഞ്ഞിരുന്നു. ഇത് വിദേശനാണയ വിനിമയ ചട്ടത്തിന് വിരുദ്ധമാണോ എന്ന വിവവരവും അന്വേഷണ പരിധിയിൽ വരും. കിഫ്ബിക്കുവേണ്ടി മസാല ബോണ്ടിൽ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്തി വിവരങ്ങൾ തുടങ്ങിയവയും അന്വേഷിക്കുന്നുണ്ട്.
Post Your Comments