COVID 19KeralaLatest NewsNews

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് വാക്സിന്‍ സ്വീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിന് മികച്ച പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും ഇന്ന് വാക്സിന്‍ സ്വീകരിച്ചേക്കും.

Read Also : ടെലികോം സ്​പെക്​ട്രം ലേലം : ആദ്യദിനം 77,146 കോടി രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ട് 

മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആരോഗ്യമന്ത്രി ജനറല്‍ ആശുപത്രിയിലുമാണ് വാക്സിന്‍ സ്വീകരിക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി.

മെഡിക്കല്‍ കോളേജിലെ വാക്സിനേഷന്‍ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദര്‍ശിച്ച്‌ സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കൊവിഷീല്‍ഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തില്‍ കൂടുതല്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീല്‍ഡ് വാക്സിനായിരിക്കും എടുക്കുക.

കൊവിന്‍ പോര്‍ട്ടലിന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കുക 60 വയസിന് മുകളിലുള്ളവര്‍ക്കും 45 നും 60 നും ഇടയില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button