മസ്കത്ത്: ഒമാനില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച നാല് പേര് അറസ്റ്റിൽ. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. മുസന്നയിലെ ഒരു പ്രാദേശിക ബാങ്കിന്റെ എടിഎം തകര്‍ത്ത് പണം അപഹരിക്കാനായിരുന്നു പ്രതികൾ ശ്രമം നടത്തിയത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിക്കുകയുണ്ടായി.
മറ്റൊരു കേസില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ നിന്ന് ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച മൂന്ന് പേരും പിടിയിലായിരിക്കുന്നു. വിവിധ കമ്പനികളില്‍ നിന്നും വെയര്‍ഹൗസുകളില്‍ നിന്നും മോഷണം നടത്തിയ ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പാണ് പിടികൂടിയത്.
Post Your Comments