ആഗ്ര: കടംവാങ്ങിയ 50 രൂപ ചോദിച്ചിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി . ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദ് (40) ആണ് സുഹൃത്തായ വിജയ്പാലി(30)നെ കൊലപ്പെടുത്തിയത്. ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളികളും സുഹൃത്തുക്കളുമായിരുന്ന ഇരുവരും അയല്‍ക്കാരും ചേര്‍ന്ന് സംഭവ ദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ചു.
Read Also :യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പാടത്ത്
തുടര്‍ന്ന് നേരത്തെ കടം വാങ്ങിയ 50 രൂപ വിജയ്പാല്‍ തിരികെ നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. തര്‍ക്കത്തിനൊടുവില്‍ ബ്രഹ്മാനന്ദ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയ്പാല്‍ മരിച്ചെന്ന് ഉറപ്പായതോടെ പ്രതി ഒളിവില്‍പോയി. പിന്നീട് പ്രതാപുര ക്രോസിങ്ങില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുകയാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments