ആത്മീയ ഗുരുവും പത്മഭൂഷൺ ജേതാവുമായ ശ്രീ എമ്മിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് നടൻ വിനായകൻ. ആർ.എസ്.എസ് സഹയാത്രികനാണ് ശ്രീ എം. അദ്ദേഹത്തിൻറെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാൻ ഭൂമി നൽകിയ സർക്കാർ നടപടി വിവാദമായ സാഹചര്യത്തിലാണ് വിനായകന്റെ പോസ്റ്റ്.
അടിക്കുറിപ്പുകൾ കൂടാതെ പങ്കുവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ‘എനിക്ക് തന്നെ മനസ്സിലാകുന്നില്ല വിനായകാ, ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുക്കഷ്ണം തിന്നണം എന്ന് പഠിപ്പിച്ച മഹാൻ, മുഖ്യനുള്ള കൊട്ടാണോ’ എന്നിങ്ങനെ പോകുന്നു പോസ്റ്റിന് ലഭിച്ച കമന്റുകൾ.
സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാനായി തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൗസിങ് ബോർഡിന്റെ കൈവശമുള്ള സ്ഥലം പത്തുവർഷത്തേക്ക് ലീസിനാണ് നൽകുന്നത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയായ ശ്രീ എം, യോഗി എം, ശ്രീ മധുകർനാഥ്, മുംതാസ് അലി എന്നിങ്ങനെ പലപേരുകളിലാണ് അറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘവുമായും, മുഖപത്രമായ ഓർഗനൈസറുമായും ഉള്ള ബന്ധത്തെപ്പറ്റി നേരത്തെ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Post Your Comments