Latest NewsKeralaNewsIndia

മനഃസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണം; ബിജെപി പ്രവർത്തകൻ്റെ അമ്മയ്ക്ക് നേരെ തൃണമൂലിൻ്റെ കണ്ണില്ലാത്ത ക്രൂരത

തെരഞ്ഞെടുപ്പ് അടുത്തതോടെ ചിലയിടങ്ങളിൽ ആക്രമണവും ആരംഭിച്ച് കഴിഞ്ഞു. പശ്ചിമബംഗാളിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറി കഴിഞ്ഞു. ബിജെപി പ്രവർത്തകനും അമ്മയ്ക്കും നേരെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമർദ്ദനമാണ് ഉണ്ടായിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് തന്റെ അമ്മയെ ആക്രമിച്ചതിന് പിന്നിലെന്ന് ബിജെപി പ്രവർത്തകൻ ഗോപാൽ മജൂംദാർ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 85 വയസ്സാണ് ഗോപാൽ മജൂംദാറിന്റെ അമ്മയ്ക്ക്. കഴുത്തിലും മുഖത്തുമെല്ലാം ക്രൂരമായി ആക്രമികൾ മർദ്ധിച്ചുവെന്ന് അമ്മ നിമ്‌താ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഒന്നരമണിയോടെ മൂന്നുപേരടങ്ങുന്ന അക്രമിസംഘം വീട്ടിലേക്ക് വരികയും പ്രായമായ അമ്മയെ തോക്കുകൊണ്ട് ഇടിച്ചു വീഴ്ത്തുകയുമായിരുന്നുവെന്നാണ് ഗോപാൽ മജൂംദാർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

Also Read:കുപ്രചരണങ്ങൾ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നൽകിയത് വ്യക്തമായ സന്ദേശം; കേന്ദ്ര ആരോഗ്യമന്ത്രി

പരിസരത്തുള്ള സാധാരണക്കാരായ മനുഷ്യരെല്ലാം തന്നെ ആ സ്ഥലം തൃണമൂൽ കോൺഗ്രസിന്റെ ആക്രമിസംഘങ്ങളുടെ സ്ഥിരം താവളമാണെന്നാണ് പറയുന്നത്. പശ്ചിമബംഗാളിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ തൃണമൂൽ കോൺഗ്രസിന്റെ പങ്ക് തുറന്നു കാട്ടുന്നതാണ് ഈ ദാരുണമായ സംഭവം. ഗോപാൽ മജൂംദാറിനും അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മകൻ ബിജെ പി പ്രവർത്തകനായത് കൊണ്ടാണ് അവർ മർദിച്ചതെന്നും മുൻപും മറ്റു പല പ്രവർത്തകർക്ക് നേരെയും പ്രദേശത്ത് ഭീഷണികളും മറ്റും തൃണമൂൽ കോൺഗ്രസ് നടത്തിയിരുന്നെന്നുമാണ് അമ്മ നിംത പറയുന്നത്.

രാഷ്ട്രീയത്തെയും വ്യക്തിഗത ജീവിതത്തെയും തമ്മിൽ കൂട്ടിക്കെട്ടുന്ന ചിലരുടെ ഇടപെടലുകളാണ് വീടുകൾക്കുള്ളിലേക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങളെ അഴിച്ചുവിടാൻ കാരണമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button