കോട്ടയം : കമ്മിറ്റി യോഗം ഫോണിൽ റെക്കോർഡ് ചെയ്ത ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കി സിപിഎം. സിപിഎം വടവാതൂർ ഇഎസ്ഐ ബ്രാഞ്ച് സെക്രട്ടറി എൻ.എൻ. ദിവാകരനെയാണ് സ്ഥാനത്തുനിന്നു പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മിറ്റി യോഗം നടക്കുന്നതിനിടെയാണ് സെക്രട്ടറിയുടെ ഫോണിൽ വോയ്സ് റെക്കോർഡർ ഓൺ ആയി കിടക്കുന്നത് മറ്റൊരു അംഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചോദ്യം ചെയ്തപ്പോൾ യോഗ നടപടികൾ റെക്കോർഡ് ചെയ്യുകയാണെന്നും എല്ലാ യോഗങ്ങളും ഇത്തരത്തിൽ റെക്കോർഡ് ചെയ്യാറുണ്ടെന്നും ദിവാകരൻ പറഞ്ഞു. ഇതോടെ ഏരിയ കമ്മിറ്റി ഇടപെട്ട് ദിവാകരനെ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
Read Also : ലൈഫ് മിഷൻ; അടിമുടി അഴിമതി, കൈക്കൂലി വാങ്ങിയത് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെന്ന് സിബിഐ സുപ്രീം കോടതിയിൽ
എന്നാൽ യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ വേഗത്തിൽ എഴുതിയെടുക്കാൻ സാധിക്കാത്തതിനാലാണ് റെക്കോർഡ് ചെയ്തതെന്നും വ്യക്തിപരമായ കാരണങ്ങളാൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയായിരുന്നെന്നും ദിവാകരൻ പറഞ്ഞു.
Post Your Comments