നിയമസഭ തെരഞ്ഞെടുപ്പിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ മത്സരിപ്പിച്ചാൽ വിശദീകരണം നൽകേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരണം നൽകണം. ദേശീയ പാർട്ടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാർട്ടികൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് വിശദീകരണം നൽകേണ്ടത്.
എന്തുകൊണ്ട് ക്രിമിനൽ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് സംബന്ധിച്ച കാര്യത്തിലാവും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടുക. ക്രിമിനൽ കേസ് ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യം നടത്തിയവർ ആയിരുന്നാലും വിശദീകരണം നൽകേണ്ടി വരും. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ വീഴ്ച വരുത്തിയാൽ സുപ്രിംകോടതിയെ അറിയിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നു.
Post Your Comments