തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമല്ല, ചര്‍ച്ച നടത്തില്ലെന്ന് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം.
സമരം തുടരുന്ന സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്നാണ് എ.എ. റഹിം അറിയിച്ചിരിക്കുന്നത്. അവരുടെ ആവശ്യം ന്യായമാണെന്ന് തോന്നുന്നില്ലെന്നും മറ്റ് ഉദ്യോഗാര്‍ത്ഥികളുമായി മാര്‍ച്ച് നാലിന് ചര്‍ച്ച നടത്തുമെന്നും റഹിം പറഞ്ഞു. അതേസമയം ഡി.വൈ.എഫ്.ഐയുമായി ചര്‍ച്ച എന്നേ നിര്‍ത്തിയതാണെന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.
Read Also : കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി സമ്മതിച്ച് കെ.സുധാകരന്‍
എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണ്. സമരം ഒത്തുതീര്‍ത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുള്ള പ്രതിപക്ഷ ആരോപണം ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ്. ഉത്തരവ് ഇറക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ട. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. പ്രതിപക്ഷത്തിന്റേത് ദുഷ്ടമനസാണെന്നും കുബുദ്ധിക്കേറ്റ തിരിച്ചടിയാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും റഹിം പറഞ്ഞു.
Post Your Comments