സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്തുന്നു. നവംബര്‍ മുതല്‍ കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയാണ്. ചികിത്സക്കു വേണ്ടിയാണ് അവധിയെന്നാണ് പാര്‍ട്ടിയും കോടിയേരിയും വിശദീകരിച്ചത്. സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കെ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ പിടിയിലായ സാഹചര്യത്തിലായിരുന്നു കോടിയേരി സ്വയം മാറിനിന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെയും സര്‍ക്കാറിനെയും കൂടുതല്‍ കടന്നാക്രമിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പ്രതിപക്ഷം ആയുധമാക്കിയപ്പോള്‍ അതില്‍നിന്ന് തടിയൂരാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു അത്. പാര്‍ട്ടി സെന്ററില്‍ നടക്കുന്ന സുപ്രധാന ചര്‍ച്ചകളിലും മറ്റും കോടിയേരി സംബന്ധിക്കുന്നുമുണ്ട്. ശനിയാഴ്ച സെക്രട്ടറിയറ്റ് യോഗം കോടിയേരിയുടെ മടങ്ങിവരവിന് കുറിച്ച് ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരിച്ചുവരവ് ദിവസങ്ങള്‍ക്കകമുണ്ടാകും.
ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കോടിയേരി തിരിച്ചുവരവിന് ഒരുങ്ങുന്നത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസിന് ഇപ്പോള്‍ പഴയ തീവ്രതയില്ല എന്നത് കോടിയേരിയുടെ തിരിച്ചുവരവിന് അനുകൂല ഘടകമാണ്. എന്നാല്‍, ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിലാണ്. അത് എതിരാളികള്‍ ആയുധമാക്കുമെങ്കിലും കോടിയേരി പാര്‍ട്ടിയുടെ അമരത്ത് തിരിച്ചെത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍പ്പില്ല.
കോടിയേരിക്ക് പകരം വന്ന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ മൂന്നു മാസം വിവാദങ്ങളുടേതുകൂടിയായിരുന്നു. മാത്രമല്ല, വിജയരാഘവന് നയിച്ച എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ പ്രതീക്ഷിച്ച ഓളം സൃഷ്ടിച്ചില്ലെന്ന വിലയിരുത്തലുമുണ്ട്. ഈ സാഹചര്യത്തില്‍ കോടിയേരിയെ പോലൊരു കരുത്തന് തന്നെ തലപ്പത്ത് വേണമെന്നാണ് പാര്‍ട്ടി നിശ്ചയം.
വിജയരാഘവന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ പലതും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് എന്ന പ്രതിപക്ഷ പ്രചാരണത്തിന് ബലമേകിഎന്നാണ് പൊതുവെയുള്ള ആരോപണം. ഈ സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ ഒന്നടങ്കം സി.പി.എമ്മിന് നഷ്ടമായേക്കുമെന്ന ഭീതിയും കോടിയേരിയുടെ തിരിച്ചുവരവിന് പിന്നിലുണ്ട്. തദ്ദേശ വോട്ട് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലെ തിരുത്തല്‍ നടപടികളിലൂടെ യു.ഡി.എഫ് തിരിച്ചുവരവിന്റെ പാതയിലാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
Post Your Comments