തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ദേവാലയങ്ങള്‍ ഒഴിവാക്കി വീടുകള്‍ ശ്രീകോവിലാക്കി അമ്മമാര്‍. ഇന്നലെ രാവിലെ 10.50 ഓടെ ആറ്റുകാല്‍ക്ഷേത്രത്തിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷം വീട്ടുമുറ്റത്ത് തയ്യാറാക്കിയ പൊങ്കാല അടുപ്പുകളില്‍ കുരവയോടെയും മന്ത്രോച്ചാരണങ്ങളോടെയും ഭക്തര്‍ അഗ്നി തെളിച്ചു. വൈകിട്ട് 3.40ന് ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ വീടുകളിലും പൊങ്കാല നിവേദിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വീടുകളില്‍ മത്സ്യ മാംസാദികള്‍ ഒഴിവാക്കി ഭക്തര്‍ വൃതത്തിലായിരുന്നു.
Read Also: ‘വര്‍ഗ്ഗീയതയുടെ അളവുകോല്‍ പ്രകടിപ്പിച്ച പിണറായി ഭരണം’; മാറ്റത്തിനൊരുങ്ങി കേരളം
അടുത്ത വര്‍ഷം മുന്‍ കാലങ്ങളെ പോലെ ദേവീ സന്നിധിയില്‍ പൊങ്കാല അര്‍പ്പിക്കാന്‍ കഴിയണമേയെന്നും ഉള്ളുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു ഭൂരിഭാഗം പേരും പൊങ്കാല നിവേദിച്ചത്. നാവായിക്കുളം, കരവാരം, പള്ളിക്കല്‍, മടവൂര്‍, മണമ്പൂര്‍, ഒറ്റൂര്‍, ചെമ്മരുതി തുടങ്ങിയ പഞ്ചായത്തുകളില്‍ രാവിലെ മുതല്‍ പൊങ്കാല അര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭക്തര്‍. എന്നാൽ അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമീണ മേഖലകള്‍ യാഗശാലയായി മാറി. അന്യ മതസ്ഥരും വീടുകളിലെത്തി പൊങ്കാല ചടങ്ങുകളില്‍ പങ്കു ചേര്‍ന്നു. ദേവീ മന്ത്രങ്ങള്‍ ഉരുവിട്ടും കുരവയിട്ടും പൊങ്കാല മഹോത്സവം ഭക്തി നിര്‍ഭരമാക്കി അമ്മമാര്‍.
Post Your Comments