അതുവരെ നിലനിന്നിരുന്ന നായികാസങ്കല്പങ്ങളെ ഉടച്ച് വാർത്ത് പതിറ്റാണ്ടുകളോളം ബോളിവുഡിന്റെ ആരാധകർ ആരാധനയോടെ നെഞ്ചിലേറ്റയിരുന്ന താരമാണ് സീനത്ത് അമൻ. ബോളിവുഡിലെ പഴമക്കാർക്കിടയിൽ ’ഹോട്ടും ബ്യൂട്ടിഫുൾ’ ആയ സീനത്ത് അമൻ മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരേപോലെ കൈകാര്യം ചെയ്തിരുന്നു.
ഹേമമാലിനി ഡ്രീം ഗേളായി ജ്വലിച്ച് നിന്ന കാലത്ത് പോലും ബോളിവുഡിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്നു സീനത്ത് അമൻ. പ്രശസ്തിയുടെയും സമ്പന്നതയുടെയും ഉന്നതിയിൽ നിൽക്കുന്ന സമയത്ത്, താരം ജർമ്മനിയിലേക്ക് പോകാനൊരുങ്ങി. അവിടെയായിരുന്നു സീനത്ത് അമന്റെ അമ്മ താമസിച്ചിരുന്നത്. പെട്ടെന്നൊരുനാൾ ഇന്ത്യ വിടാനുള്ള സീനത്ത് അമന്റെ തീരുമാനത്തിന്റെ ഇടയിലേക്കാണ് സൂപ്പർതാരം ദേവാനന്ദിന്റെ വരവ്.
ചുവന്ന തെരുവിൽ പടപൊരുതി കാമാത്തിപുരയുടെ റാണി ആയവൾ – ഗംഗുബായി, അവിശ്വസനീയമായ ജീവിതമിങ്ങനെ
‘ബോളിവുഡിൽ ആകെയുള്ളൊരു രതിദേവത നാടുവിട്ടുപോയാൽ ഞങ്ങൾക്കെന്ത് നേരംപോക്കാണിവിടെ?” എന്ന ദേവാനന്ദിന്റെ തമാശ മട്ടിലുള്ള ചോദ്യം കേട്ട് സീനത്ത് അമൻ മനസ് മാറ്റി. ഒരുവർഷംകൂടി ബോളിവുഡിൽ തുടരാൻ തീരുമാനിച്ചു. എന്നാൽ ആ ഒരു വർഷം നിർണ്ണായകമായിരുന്നു. ആ ഒറ്റവർഷം കൊണ്ട് ബോളിവുഡിൽ നിന്ന് സീനത്ത് അമന് മാറിനിൽക്കാൻ കഴിയാത്ത വിധത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.
സീനത്ത് അമന്റെ കരിയറിലെ ഏറ്റവും വിവാദം സൃഷ്ടിച്ച ചിത്രമായ ’സത്യം ശിവം സുന്ദരം’ റിലീസായത് ആ വർഷമാണ്. ’ബോൾഡ്” എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളും, അത് സ്വീകരിക്കാൻ മനസുള്ള പ്രേക്ഷകരും ഉണ്ടാകുന്നതിന് മുൻപ് പുറത്തുവന്ന ചിത്രമായിരുന്നു സത്യം ശിവം സുന്ദരം.
ചിത്രത്തിലേക്കുള്ള ഓഫർ വന്നപ്പോൾ തന്നെ സീനത്ത് അമൻ ആവേശഭരിതയായി. സത്യം ശിവം സുന്ദരത്തിൽ നനഞ്ഞൊട്ടിയ നേരിയ മേലാടയിലൂടെ ദൃശ്യമാകുന്ന സീനത്ത് അമന്റെ ശരീരം അക്കാലത്തെ യുവാക്കളുടെ ഉറക്കം കെടുത്തി. ചിത്രത്തിലെ ആ രംഗമുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങാൻ വർഷങ്ങളെടുത്തു.
സിനിമയിലെ മിന്നും താരമായിരുന്നുവെങ്കിലും സീനത്ത് അമന്റെ സ്വകാര്യ ജീവിതം അങ്ങനെയായിരുന്നില്ല. പരാജയപ്പെട്ട വിവാഹബന്ധവും, ഗാർഹിക പീഡനവുമായിരുന്നു, യഥാർത്ഥ ജീവിതം താരത്തിന് കാത്തുവച്ചിരുന്നത്. പക്ഷേ പരാജയം സമ്മതിക്കാൻ മനസില്ലാത്ത പോരാളിയായിരുന്നു സീനത്ത് അമൻ. സ്വന്തം പ്രശ്നങ്ങൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാനും, സ്നേഹിക്കാനുമുള്ള മനസ് സീനത്ത് അമന് എല്ലായ്പോഴും ഉണ്ടായിരുന്നു.
നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി, ഹർഷാദും അഷ്കറും ആയുധങ്ങൾ കൊലയാളി സംഘത്തിന് കൈമാറി
എൺപതുകളുടെ അവസാനകാലത്ത് താരം മിനിസ്ക്രീനിലേക്ക് ചുവട് മാറി. ആവാസ് എന്ന ടെലിവിഷൻ ഷോയുടെ അവതാരകയായിരുന്നു അവർ. തനിക്ക് ലഭിക്കാതെ പോയ സഹാനുഭൂതിയും, സഹായവും ജീവിതത്തിൽ മറ്റൊരു സ്ത്രീക്കും കിട്ടാതെ പോകരുതെന്ന സീനത്ത് അമന്റെ നിശ്ചയദാർഢ്യമായിരുന്നു ആ ടി.വി പരിപാടിക്ക് പിന്നിൽ. പല വിധ കാരണങ്ങളാൽ നിശ്ശബ്ദരാകേണ്ടി വന്ന സ്ത്രീകൾക്ക് ശബ്ദമുയർത്താനുള്ള അവസരം നൽകുന്ന ഷോയായിരുന്നു ആവാസ്. മറ്റുള്ളവരുടെ സങ്കടങ്ങൾ മാറ്റാൻ സഹായിക്കുന്നതാണ് സ്വന്തം സങ്കടങ്ങൾ മാറ്റാനുള്ള ഏറ്റവും നല്ലവഴി എന്ന സത്യം സീനത്ത് അമൻ തിരിച്ചറിഞ്ഞിരുന്നു.
മിസ് ഇന്ത്യ പട്ടം നേടിയിട്ടുള്ള സീനത്ത് അമൻ മോഡലിംഗിലൂടെയാണ് തന്റെ കരിയറിന് തുടക്കമിട്ടത്. ദേവ് ആനന്ദിനൊപ്പം അഭിനയിച്ച ഹരേ രാമ ഹരേ കൃഷ്ണയാണ് നടി എന്ന നിലയിൽ വിജയിച്ച ആദ്യ ചിത്രം. വാറണ്ട്, ധരം വീർ, ഹം കിസിസേ കം നഹീൻ, സത്യം ശിവം സുന്ദരം, ഖുർബാനി, പുകാർ, എന്നിങ്ങനെ സീനത്ത് അമന്റെ ശ്രദ്ധേയ ചിത്രങ്ങൾ എണ്ണിയാലൊടുങ്ങില്ല. മലയാളത്തിൽ രാജീവ് നാഥ് സംവിധാനം ചെയ്ത മോക്ഷം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
നടൻ സഞ്ജയ് ഖാനെ വിവാഹം കഴിച്ച സീനത്ത് അധികം വൈകാതെ വിവാഹമോചിതയായി. പിന്നാലെ നടൻ മഷാർ ഖാനുമായി ദാമ്പത്യ ജീവിതം തുടങ്ങി. 1998-ൽ മഷാർ ഖാന്റെ മരണംവരെ ആ ബന്ധം നീണ്ടുനിന്നു. സംവിധായകനായ അസാൻ ഖാൻ, സംഗീത സംവിധായകനായ സഹാൻ ഖാൻ എന്നിവരാണ് ഇവരുടെ മക്കൾ.
Post Your Comments