35 കിലോയോളം രോമവുമായി നടക്കാന്‍ പോലും കഴിയാതെ വിക്ടോറിയയിലെ വനത്തില്‍ അലഞ്ഞു നടന്ന ബരാക്ക് എന്ന ചെമ്മരിയാടിനെ എഡ്ഗാര്‍ഗ്‌സ് മിഷന്‍ ഫാം എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ചു.
വളര്‍ന്നിറങ്ങിയ രോമക്കൂടിനുള്ളില്‍ ഒരു ചെമ്മരിയാട് ജീവിച്ചിരുന്നതായി വിശ്വസിക്കാനാവുന്നില്ലെന്നാണ് ഫാമിന്റെ സ്ഥാപകനായ പാം അഹേണ്‍ പറയുന്നത്. അഞ്ച് കൊല്ലത്തെ കാലയളവിനിടയില്‍ വളര്‍ന്നതാവണം ഇത്രയധികം രോമമെന്നാണ് ഫാമിന്റെ സ്ഥാപകനായ പാം അഹേണിന്റെ ഊഹം.
കൃത്യമായ ഇടവേളകളില്‍ രോമം നീക്കം ചെയ്തില്ലെങ്കില്‍ ചെമ്മരിയാടുകള്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവും. ഫാമില്‍ എത്തിച്ചു രോമം നീക്കം ചെയ്ത് ബരാക് സുന്ദരനായിരിക്കുകയാണ് ഇപ്പോള്‍.
Post Your Comments