Latest NewsIndiaNews

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന് വയനാട് എം പി രാഹുൽ ഗാന്ധി

തൂത്തുക്കുടി : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച്‌ കോൺഗ്രസ് നേതാവ് രാ​ഹു​ല്‍ ഗാ​ന്ധി. ഇന്ത്യയുടെ രാജ്യതാല്‍പര്യത്തില്‍ മോദി വിട്ടുവീഴ്ച്ച ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യയില്‍ ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്  

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വിഒസി കോളേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരെ വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി മാധ്യമങ്ങള്‍ക്കെതിരെ പോലും ആക്രമണം നടത്തുന്നുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.

ജനാധിപത്യം ഞൊടിയിടയിലല്ല ഇല്ലാതായത്. അത് പതിയെ പതിയെ ആണ് ഇല്ലാതായത്. പാര്‍ലമെന്റ്, നിയമവ്യവസ്ഥ, ജുഡീഷ്യറി, പ്രസ് എന്നിവ ചേര്‍ന്നതാണ് ഒരു രാജ്യം. അത് പല ഭരണഘടനാ സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഒരു ബാലന്‍സിംഗാണ്. ആ ബാലന്‍സിംഗ് ഇല്ലാതായാല്‍, രാജ്യം തന്നെ തകര്‍ന്ന് പോകും. ആര്‍എസ്എസ് ഈ ഭരണഘടന സ്ഥാപനങ്ങളുടെ ഉള്ളിലൊക്കെ നുഴഞ്ഞുകയറിയെന്നും രാഹുല്‍ പറഞ്ഞു. ആ ആര്‍എസ്എസ് നമ്മുടെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ത്തു. രാജ്യം തന്നെ അതോടെ വലിയ പ്രതിസന്ധിയിലേക്കാണ് വീണതെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ മഹാരാജ്യം എന്നത് നിരവധി സംസ്ഥാനങ്ങള്‍ കൂടി ചേര്‍ന്നതാണ്. നിങ്ങള്‍ ഈ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുമ്പോള്‍, ഈ സംസ്ഥാനങ്ങളുടെ അധികാരം കൂടിയാണ് കുറയ്ക്കുന്നത്. അധികാരങ്ങളുടെ കൃത്യമായി വീതം വെക്കാനുള്ള സംവിധാനങ്ങളാണ് തകര്‍ക്കപ്പെട്ടത്. അതാണ് നമ്മള്‍ ഇപ്പോള്‍ നേരിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഇപ്പോള്‍ നമ്മുടെ രാജ്യത്തിനെതിരെയും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയും അടക്കം നടക്കുന്ന ഈ ആക്രമണത്തെ നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്. ജനാധിപത്യ മൂല്യങ്ങളെ തിരിച്ച് കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button