വീട്ടിലേക്കുള്ള യാത്രാമധ്യേ യുവതിയെ അമ്പത്തിയഞ്ചുകാരനും മകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി. സീതാപൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Also Read:വാരണാസിയിൽ കോൺഗ്രസിന്റെ ‘കുട്ടിജയം’, സംഭവമാക്കി കോൺഗ്രസ്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവതി സിദ്ധൗലി പ്രദേശത്തെ അമ്മയുടെ വീട്ടില്‍ നിന്ന് മിശ്രിഖിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ പ്രായമായ ആൾ തന്റെ കാളവണ്ടിയില്‍ യുവതിയ്ക്ക് ലിഫ്റ്റ് കൊടുത്തു. വണ്ടിയിൽ ഇയാളുടെ മകനുമുണ്ടായിരുന്നു. ഇരുവരും ചേർന്ന് യുവതിയെ ബലം പ്രയോഗിച്ച് കൂട്ടബലാത്സംഗം ചെയ്തു. ശേഷം തീകൊളുത്തുകയായിരുന്നു.
30 ശതമാനം പൊള്ളലേറ്റ യുവതി സീതാപൂരിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസ് പി അറിയിച്ചു.
Post Your Comments