നരെയ്ൻ, ജോജു ജോർജ്, ഷറഫുദ്ദിൻ എന്നിവർ പ്രസ്‌ഥാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ജൂവിസ് പ്രൊഡക്ഷൻസ്, എ. എ. ആർ പ്രൊഡക്ഷൻസ്, യു.എൻ. ഫിലിം ഹൗസ് എന്നെ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ ഒന്നാണ് ഈ മൾട്ടി സ്റ്റാർ ചിത്രം. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിന്റെ സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, ആണ് കൃതിവാസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. പ്രതപ് പോത്തൻ, ജോൺ വിജയ്, സീനിൽ സൈനുദ്ധീൻ, വിനോദിനി, അഞ്ജലി റാവു എന്നിങ്ങനെ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ പേരും മറ്റ് വിവിയരങ്ങളും വരും ദിവസങ്ങളിൽ പങ്കു വെയ്ക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നോട് ഒപ്പം കതിർ – ആനന്ദി ജോഡികൾ പ്രധാന വേഷം അവതരിപ്പിക്കുന്നു. പരിയേറും പെരുമാൾ എന്ന ശ്രദ്ധേയമായ ചിത്രത്തിലെ നായകനും നായികയുമാണ് കതിർ, ആനന്ദി എന്നിവർ.
Post Your Comments