വാരണാസി : പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗമായ എൻ.എസ്.യു.ഐ. നേടിയ വിജയം കോൺഗ്രസ് വലിയ സംഭവമാക്കി പ്രചാരണം ഊജ്ജിതമാക്കി.
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലാണ് എൻ.എസ്.യു.ഐ. വിജയം നേടിയത്. മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിൽ നടത്തിയ സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പിലായിരുന്നു എൻ.എസ്.യു.ഐയുടെ വിജയം. എട്ടു സീറ്റിൽ ആറിലും വിജയിച്ച എൻ.എസ്.യു.ഐ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സീറ്റുകൾ സ്വന്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ എ. ബി.വി.പി.യെ തോല്പിച്ച് എൻ.എസ.യു.ഐ നേടിയ വിജയം യുവത്വത്തിനിടയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമായിട്ടാണ് കോൺഗ്രസിന്റെ പ്രചാരണം.
എൻ.എസ്.യു.ഐ പാനലിനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി വാനോളം പുകഴ്ത്തി. തൊഴിൽ ആവശ്യപ്പെടുന്ന യുവത്വത്തിന്റെ പ്രതിഫലനമാണ് വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ കണ്ടതെന്നാണ് പ്രിയങ്കയുടെ അഭിപ്രായം.
Post Your Comments