കേരളം ഉൾപ്പടെയുളള ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഉന്നതതല യോഗം ചേർന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി. കേരളം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിതി രൂക്ഷമായത്.
ഇന്നലെ മഹാരാഷ്ട്രയിൽ 8333 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ മൂവായിരത്തിലധികം പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ച 16,488 പേരിൽ 85 ശതമാനം കേരളമുൾപ്പടെയുളള ആറ് സംസ്ഥാനങ്ങളിലാണ്. മരണനിരക്കിലും ഈ ആറ് സംസ്ഥാനങ്ങൾ തന്നെയാണ് മുന്നിൽ. ആകെ മരണനിരക്കിന്റെ 82 ശതമാനം ഈ സംസ്ഥാനങ്ങളിലാണ്. മറ്റ് പതിനേഴ് സംസ്ഥാനങ്ങളിൽ രണ്ടാഴ്ചക്കിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. 97.17 ആണ് ഇന്ത്യയിലെ കൊവിഡ് മുക്തിനിരക്ക്.
അതേസമയം, രാജ്യത്ത് ഒരു കോടി നാൽപത്തി രണ്ട് ലക്ഷം പേരാണ് ഇതുവരെ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചത്.
Post Your Comments