COVID 19Latest NewsNewsKuwaitGulf

“പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം” – അജ്വാ കുവൈറ്റ്

കുവൈറ്റ്: പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, തുടര്‍ന്ന് നാട്ടില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീണ്ടും ടെസ്റ്റ് നടത്തുകയും, പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ടെസ്റ്റ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാട് അപ്രായോഗികവും പ്രവാസികളോടുള്ള ദ്രോഹവുമാണെന്ന് അജ്വാ കുവൈറ്റ്.

Read Also: സര്‍ക്കാര്‍ 2100 രൂപയ്ക്ക് ലാപ്‌ടോപ്പും , പ്രിന്ററും, മൊബൈലും നല്‍കുന്നു ; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ

സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ 5000 രൂപയോളം ചിലവാക്കി സ്വകാര്യ ആശുപത്രികളില്‍ പോയി ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കുകയും, പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയും നാട്ടിലെ വിമാനത്താവളങ്ങളിലെ ടെസ്റ്റ് സൗജന്യമാക്കുകയോ ചിലവ് കുറയ്ക്കുയോ ചെയ്യണമെന്ന് അജ്വാ കുവൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button